ആഷസ് അഞ്ചാം ടെസ്റ്റ് പെര്‍ത്തിൽ നടക്കില്ല, വേദി പിന്നീട് അറിയിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

Sports Correspondent

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് പെര്‍ത്തിൽ നിന്ന് മാറ്റുകയാണെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ ബോര്‍ഡ്. പുതിയ വേദി ഏതെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. വെസ്റ്റേൺ ഓസ്ട്രേലിയയുടെ കര്‍ക്കശമായ കോവിഡ് അനുബന്ധ യാത്ര നിയന്ത്രണങ്ങള്‍ കാരണം ആണ് ഈ തീരുമാനം.

മെൽബേൺ, കാനബറ, സിഡ്നി എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒന്നാവും ഇനി വേദിയെന്നാണ് ലഭിയ്ക്കുന്ന വിവരം. ജനുവരി 14 മുതൽ 18 വരെയാണ് അവസാന ടെസ്റ്റ് നടക്കാനിരുന്നത്.