“ജീവിതകാലം മുഴുവൻ മിലാനിൽ തുടരാൻ ആഗ്രഹം, ഡാനിയൽ മാൽദിനിയുടെ മകനൊപ്പവും കളിക്കണം” – ഇബ്ര

Newsroom

എ സി മിലാനിൽ കരാർ പുതുക്കാനുള്ള തന്റെ ആഗ്രഹം ആവർത്തിച്ച് പ്രഖ്യാപിക്കുകയാണ് സ്ലാട്ടൻ ഇബ്രഹിമോവിച്. അടുത്തിടെ 40 വയസ്സ് തികഞ്ഞു സ്ലാട്ടാൻ ഇപ്പോഴും ഗോളുകൾ നേടി മുന്നേറുകയാണ്. ഇബ്രയുടെ മിലാനിലെ കരാർ ഈ സീസണിന്റെ അവസാനത്തോടെ തീരാൻ ഇരിക്കുകയാണ്.

“എനിക്ക് കഴിയുന്നിടത്തോളം കളിക്കാൻ ആഗ്രഹമുണ്ട്, ആ ഊർജ്ജം ഉള്ളിടത്തോളം കാലം ഞാൻ ഫുട്ബോളിൽ തുടരും,” ഇബ്ര പറഞ്ഞു.

“എനിക്ക് ഒരു പുതിയ കരാർ നൽകുന്നതിന് നമുക്ക് മിലാനു മേൽ സമ്മർദ്ദം ചെലുത്താം, ജീവിതകാലം മുഴുവൻ മിലാനിൽ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” ഇബ്ര പറയുന്നു.

ഒരു സിരീ എ കൂടെ വിജയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും ഈബ്ര പറഞ്ഞു. പൗലോ മാൽഡിനിക്ക് ഒപ്പം കളിച്ച ഇബ്ര ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ഡാനിയലിനൊപ്പം കളിക്കുകയാണ്. “ഇത് അതിശയകരമാണ്, ഇനി എനിക്ക് ഡാനിയേലിന്റെ മകനുമൊത്ത് കളിക്കാൻ കഴിയും!” ഇബ്ര പറഞ്ഞു.