ഇന്ന് മോഹൻ ബഗാൻ ജംഷദ്പൂരിന് എതിരെ

Newsroom

തിങ്കളാഴ്ച വൈകുന്നേരം ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി എടികെ മോഹൻ ബഗാനെ നേരിടും. ജംഷഡ്പൂർ എഫ്‌സിക്ക് ഈ സീസൺ മികച്ച രീതിയിൽ തുടങ്ങാൻ ആയിരുന്നു‌. ഒരു വിജയവും രണ്ട് സമനിലയുമായി അപരാജിതരായി നിൽക്കുകയാണ് ജംഷദ്പൂർ. മറുവശത്തുള്ള എടികെ മോഹൻ ബഗാന് അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച വിജയങ്ങൾ നേടാൻ ആയിരുന്നു എങ്കിലും അവസാന മത്സരത്തിൽ അവർ വലിയ പരാജയം നേരിട്ടു. മുംബൈ സിറ്റി എഫ്‌സിയോട് 1-5ന്റെ തോൽവി ആണ് മോഹൻ ബഗാൻ ക്ലബ് വഴങ്ങിയത്.

കഴിഞ്ഞ സീസണിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ഒരു മത്സരം ജംഷദ്പൂരും ഒരു മത്സരം മോഹൻ ബഗാനും വിജയിക്കുക ആയിരുന്നു. ഇന്നത്തെ മത്സരത്തിന് തിരി മോഹൻ ബഗാനൊപ്പം ഉണ്ടാകും. ജംഷദ്പൂർ നിരയിൽ ഇന്ന് പരിക്ക് കാരണം മറെ ഉണ്ടായേക്കില്ല. വൈകിട്ട് 7.30നാണ് മത്സരം.