ദീർഘകാലത്തെ പരിക്ക് മാറി അസൻസിയോ തിരികെയെത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് ആരാധകർക്ക് ആശ്വസിക്കാൻ ആവുന്ന ഒരു വാർത്തയാണ് വരുന്നത്. ഈ സീസൺ തുടക്കത്തിൽ പരിക്കേറ്റ് അവസാന പത്തു മാസങ്ങളോളമായി പുറത്തായിരുന്നു അസൻസിയോ തിരികെയെത്തിയിരിക്കുകയാണ്. താരം റയൽ മാഡ്രിഡിന്റെ പരിശീലന ഗ്രൗണ്ടിൽ ഇറങ്ങി അവസാന ഫിറ്റ്നെസ് ടെസ്റ്റിലേക്ക് അടുക്കുകയാണ്. അടുത്ത് ആഴ്ച ടീം മുഴുവനായി പരിശീലനം നടത്തുന്ന സമയത്തേക്ക് പൂർണ്ണ ആരോഗ്യവാനായി അസൻസിയോ തയ്യാറായിരിക്കും എന്നാണ് ക്ലബ് പറയുന്നത്.

അറ്റാക്കിംഗ് മിഡ്ഫീൽഡറായ അസൻസിയോയ്ക്ക് പരിക്കേറ്റത് സീസൺ തുടക്കത്തി സിദാന്റെ ടീമിന് വലിയ പ്രശ്നമായി മാറിയിരുന്നു. പ്രീസീസണിൽ ആഴ്സണലുമായുള്ള മത്സരത്തിനിടെ ആയിരുന്നു അസൻസിയോയുടെ മുട്ടിന് പരിക്കേറ്റത്. സിദാന്റെ ഇഷ്ടം താരമായ അസൻസിയോയുടെ മടങ്ങി വരവ് ടീമിന് ഊർജ്ജം നൽകും. ലാലിഗയിലെ കിരീട പോരാട്ടത്തിനും ഇത് മാറ്റുകൂട്ടും.