ചില കാര്യങ്ങള്‍ നിസ്സാരമാക്കി കളയരുതെന്ന വലിയ പാഠം താന്‍ പഠിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ ഭാര്യ കുടുംബത്തിനോടൊപ്പമാണ് ഷാക്കിബ് അല്‍ ഹസന്‍ ഈ കൊറോണ കാലത്ത് സ്ഥിതി ചെയ്യുന്നത്. ഭാര്യ പിതാവിനൊപ്പം അമേരിക്കയിലാണ് താരം ഇപ്പോള്‍ നേരത്തെ തന്നെ ഐസിസിയുടെ വിലക്കിലുള്ളതിനാല്‍ താരം ക്രിക്കറ്റില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ഒക്ടോബര്‍ 29 2020ല്‍ മാത്രമേ താരത്തിന്റെ വിലക്ക് തീരുകയുള്ളു. അന്താരാഷ്ട്ര ക്രിക്കറ്റ് എവിടെ നിന്നുവോ അവിടെ നിന്ന് വീണ്ടും പുനരാരംഭിക്കുകയാണ് തനിക്ക് ഇനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും താര്യം വ്യക്തമാക്കി.

തന്റെ വിലക്കിലേക്ക് നയിച്ച് കാര്യങ്ങളില്‍ താന്‍ പഠിച്ച പാഠം നിസ്സാരമെന്ന് കരുതുന്ന ചില കാര്യങ്ങള്‍ നിസ്സാരമല്ലെന്നാണെ് എന്ന് താരം പറഞ്ഞു. ഇപ്പോള്‍ തനിക്ക് ക്രിക്കറ്റ് കളിക്കാനാകില്ല, വിലക്ക് ഇല്ലായിരുന്നുവെങ്കിലും തനിക്ക് ക്രിക്കറ്റ് കളിക്കാവുന്ന സാഹചര്യമല്ല കൊറോണ കാരണമെന്നും താരം പറഞ്ഞു. അതേ സമയം തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനന സമയത്ത് തനിക്ക് ഭാര്യയോടൊപ്പം ചെലവഴിക്കാനായി എന്നത് വലിയ കാര്യമാണെന്ന് ഷാക്കിബ് പറഞ്ഞു.

താന്‍ ഇപ്പോള്‍ ക്യാപ്റ്റന്‍സി തിരികെ ലഭിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ലോക്ക്ഡൗണ്‍ കാരണം വീട്ടില്‍ അടച്ച് പൂട്ടുമ്പോള്‍ ഡിപ്രഷനിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കുകയാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ഷാക്കിബ് പറഞ്ഞു.