ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ദുരന്തം ആയി ആഴ്‌സണൽ. ഫിയറന്റീനയുടെ സെർബിയൻ യുവ സൂപ്പർ താരം ദുസാൻ വ്ലാഹോവിച്ച് മുതൽ റയൽ സോസിദാഡിന്റെ സ്വീഡിഷ് യുവതാരം അലക്‌സാണ്ടർ ഇസാക് വരെ പലരും ടീമിൽ എത്തും എന്ന അഭ്യൂഹങ്ങൾ പരന്നു എങ്കിലും ഒരാളെ പോലും ടീമിൽ എത്തിക്കാൻ ഇത് വരെ ടെക്കിനിക്കൽ ഡയറക്ടർ എഡുവിനു ആയില്ല. ഇസാക്കിന്റെ 75 മില്യാണിന്റെ റിലീസ് തുക നൽകി ആഴ്‌സണൽ താരത്തെ സ്വന്തമാക്കും എന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നു ആണ് നിലവിലെ സൂചനകൾ.
ഇസാക്കിന് ആയി ആഴ്‌സണൽ ഓഫർ മുന്നോട്ട് വച്ചു എങ്കിലും അത് സ്പാനിഷ് ക്ലബ് നിരസിച്ചു എന്നാണ് വാർത്തകൾ. ബാഴ്‌സലോണയുടെ ഒസ്മാൻ ഡെമ്പേല, എസ്പന്യോളിന്റെ റോൾ ഡ തോമസ്, ആസ്റ്റൺ വില്ലയുടെ ഡഗ്ലസ് ലൂയിസ് തുടങ്ങി പലരും ആഴ്‌സണലിൽ എത്തും എന്ന അഭ്യൂഹങ്ങൾ മാത്രം ആണ് ഈ വിപണിയിൽ കാണാൻ ആയത്.
ഇതിനു പുറമെ ഇതിനകം മറ്റ്ലാന്റ നൈൽസ്, പാബ്ലോ മാരി, സെയ്ദ് കൊലാശിനാക്, കലം ചെമ്പേഴ്‌സ് തുടങ്ങിയ താരങ്ങളെ ആഴ്‌സണൽ ടീമിൽ നിന്നു വിൽക്കുകയോ ലോണിൽ വിടുകയോ ചെയ്തു. ഇവർക്ക് ആർക്കും പകരക്കാരെയും കണ്ടത്തിയില്ല ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ആയി പൊരുതുന്ന ടീമിന് നിലവിൽ ഒന്നോ രണ്ടോ പരിക്ക് പോലും താങ്ങാൻ ആവാത്ത അവസ്ഥയിൽ ആണ്.
ഡെഡ് ലൈൻ ദിവസം തീരും മുമ്പ് എന്തെങ്കിലും അത്ഭുതം നടക്കും എന്ന പ്രതീക്ഷ മാത്രമാണ് ആരാധകർക്ക് ഉള്ളത്. അതേസമയം ക്ലബിന്റെ ഈ ട്രാൻസ്ഫർ നയത്തിൽ എഡുവിനും ക്ലബിനും എതിരെ രൂക്ഷ വിമർശനം ആണ് സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ നടത്തുന്നത്.