ആഴ്സണലിനെ അവരുടെ തട്ടകത്തിൽ ചെന്ന് തകർത്ത് ലിവർപൂൾ

Newsroom

എഫ് എ കപ്പ് മൂന്നാം റൗണ്ടിലെ ഏറ്റവും വലിയ പോരാട്ടത്തിൽ ലിവർപൂൾ ആഴ്സണലിനെ പരാജയപ്പെടുത്തി. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. മൊ സലായും വാൻ ഡൈകും ഇല്ലാതെ ഇറങ്ങിയിട്ടാണ് ഈ വിജയം എന്നത് ലിവർപൂളിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.

ലിവർപൂൾ 24 01 07 23 46 33 695

ഇന്ന് തുടക്കം മുതൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചത് ആഴ്സണൽ ആയിരുന്നു. ഒരുപാട് നല്ല അവസരങ്ങൾ അവർ ആദ്യ പകുതിയിൽ തന്നെ തുലച്ചു. രണ്ടാം പകുതിയിലും ആഴ്സണലിന്റെ അറ്റാക്കുകൾ ഗോളാകാതെ അകന്നു നിന്നു. മത്സരത്തിന്റെ അവസാന 20 മിനുട്ടുകളിൽ ലിവർപൂളും കളിയിലേക്ക് നല്ല അറ്റാക്കിംഗ് മൂവുകൾ കൊണ്ടു വന്നു.

ജോട്ടയുടെ ഒരു ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി. അവസാനം 80ആം മിനുട്ടിൽ അലക്സാണ്ടർ അർനോൾഡിന്റെ ഒരു ഫ്രീകിക്കിൽ നിന്ന് ഒരു സെൽഫ് ഗോളിലൂടെ ലിവർപൂൾ ലീഡ് എടുത്തു. ആഴ്സണൽ സമനില ഗോളിനായി ശ്രമിക്കവെ അവസാന നിമിഷം ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ലൂയിസ് ഡിയസ് വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഈ ഗോൾ ലിവർപൂളിനെ എഫ് എ കപ്പ് നാലാം റൗണ്ടിലേക്കും ആഴ്സണലിനെ ടൂർണമെന്റിൽ നിന്ന് പുറത്തേക്കും എത്തിച്ചു.