ഇന്ത്യക്ക് എതിരെ ഓസ്ട്രേലിയക്ക് 6 വിക്കറ്റ് വിജയം

Newsroom

Picsart 24 01 07 22 08 27 401
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്ക് എതിരായ രണ്ടാം ടി20യിൽ ഓസ്ട്രേലിയക്ക് ആറ് വിക്കറ്റ് വിജയം. ഇന്ന് ഇന്ത്യ ഉയർത്തിയ 141 എന്ന വിജയ ലക്ഷ്യം ഓസ്ട്രേലിയ 19ആം ഓവറിൽ മറികടന്നു. ഇതോടെ പരമ്പര ഓസ്ട്രേലിയ 1-1 എന്ന് സമനിലയാക്കി. ഓസ്ട്രേലിയക്ക് ആയി എലിസ് പെരി 21 പന്തിൽ നിന്ന് 34 റൺസ് നേടി പുറത്താകാതെ നിന്നു. 12 പന്തിൽ നിന്ന് 18 റൺസ് എടുത്ത് ലിചിഫീൽഡും പുറത്താകാതെ നിന്നു. ഹീലി 26 റൺസും മൂണി 20 റൺസും നേടി അവർക്ക് മികച്ച തുടക്കം നൽകിയിരുന്നു.

ഇന്ത്യ 24 01 07 20 33 47 861

ഇന്ത്യയുടെ പ്രധാന ബാറ്റർമാർ ഒക്കെ പരാജയപ്പെട്ട മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 130/8 റൺസ് ആണ് എടുത്തത്. 30 റൺസുമായി ദീപ്തി ശർമ്മയാണ് ടോപ് സ്കോറർ ആയത്. ഷഫാലി 1, ജമീമ 13, ഹർമൻപ്രീത് 6 എന്നിവർ നിരാശപ്പെടുത്തി.

23 റൺസ് എടുത്ത സ്മൃതി മന്ദാനക്ക് നല്ല തുടക്കം കിട്ടിയെങ്കിലും വലിയ സ്കോറിലേക്ക് എത്താൻ ആയില്ല. റിച ഘോഷ് 23 റൺസും എടുത്തു. അവസാനം ദീപ്തി ശർമ്മയാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 27 പന്തിൽ നിന്നാണ് ദീപ്തി 30 റൺസ് എടുത്തത്‌.

ഓസ്ട്രേലിയക്ക് ആയി കിം ഗാർത്ത്, സതർലാണ്ട്, ജോർജിയ വരെഹം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.