ആഴ്സണലിന് മാത്രമെ സാധിക്കു, ഒരു അബദ്ധത്തിൽ ബേർൺലിക്ക് സമനില സമ്മാനിച്ച് ആഴ്സണൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ഒരു നിരാശ കൂടെ. ഇന്ന് ബേർൺലിക്ക് എതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സമനിലയുമായി മടങ്ങേണ്ടി വന്നിരിക്കുകയാണ് ആഴ്സണലിന്. 1-1 എന്ന രീതിയിൽ അവസാനിച്ച മത്സരത്തിൽ ബേർൺലിക്ക് ഒരു ഗോൾ ആഴ്സണൽ സമ്മാനിക്കുകയായിരുന്നു. ഇന്ന് മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ തന്നെ മുന്നിൽ എത്താൻ ആഴ്സണലിനായി.

വില്യന്റെ പാസിൽ നിന്ന് ഒബാമയങ്ങായിരുന്നു ആഴ്സണലിന് ലീഡ് നൽകിയത്. ആ ലീഡിൽ സമാധാനത്തിൽ പോവുക ആയിരുന്നു ആഴ്സണൽ പക്ഷെ 39ആം മിനുട്ടിൽ ബേർൺലിക്ക് ഗോൾ സമ്മാനിച്ചു. കാര്യമായ സമ്മർദ്ദം ഒന്നും ഇല്ലാതെ പെനാൾട്ടി ബോക്സിൽ നിന്ന് പാസ് ചെയ്യാമായിരുന്ന പന്ത് ജാക്ക് ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോൾ കൊണ്ടത് ബേർൺലി താരം വൂഡിന്റെ ദേഹത്ത്. പന്ത് വുഡിന്റെ ദേഹത്ത് തട്ടി വലയിലേക്ക് വീഴുകയും ചെയ്തു.

ഈ അബദ്ധത്തിൽ നിന്ന് കരകയറാൻ ആഴ്സണലിനായില്ല. രണ്ടാം പകുതിയുടെ അവസാനം ആഴ്സണലിന് ഒരു പെനാൾട്ടിയും ബേർൺലിക്ക് ഒരു ചുവപ്പ് കാർഡും റഫറി വിധിച്ചു എങ്കിലും വാർ പരിശോധനയിൽ ആ വിധി തെറ്റാണെന്ന് കണ്ടെത്തി റഫറി പെനാൾട്ടിയും ചുവപ്പ് കാർഡും പിൻവലിച്ചു. 38 പോയിന്റുമായി ആഴ്സണൽ ഇപ്പോഴും പത്താം സ്ഥാനത്ത് നിൽക്കുകയാണ്‌.