പി.എസ്.വിയെയും തോൽപ്പിച്ചു ആഴ്‌സണൽ യൂറോപ്പ ലീഗിൽ അപരാജിത കുതിപ്പ് തുടരുന്നു

Wasim Akram

20221021 070048
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗിൽ എലിസബത്ത് രണ്ടിന്റെ മരണത്തെ തുടർന്ന് മാറ്റി വച്ച മത്സരത്തിൽ പി.എസ്.വിയെയും മറികടന്നു ആഴ്‌സണൽ അടുത്ത റൗണ്ട് ഉറപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ആഴ്‌സണൽ ജയം. ഗബ്രിയേൽ ജീസുസിനെ യൂറോപ്പ ലീഗിൽ ആദ്യമായി ഇറക്കിയ മൈക്കിൾ ആർട്ടെറ്റ ശക്തമായ ടീമിനെ ആണ് കളത്തിൽ ഇറക്കിയത്. മത്സരത്തിൽ തുടക്കം മുതൽ ആഴ്‌സണലിന്റെ ആധിപത്യം ആണ് കാണാൻ ആയത്. മികച്ച അവസരങ്ങൾ ആഴ്‌സണൽ ഉണ്ടാക്കിയെങ്കിലും ഗോൾ മാത്രം ആദ്യ പകുതിയിൽ പിറന്നില്ല.

ആഴ്‌സണൽ

രണ്ടാം പകുതിയിൽ ആഴ്‌സണൽ കൂടുതൽ ഉണർന്നു കളിച്ചു. പി.എസ്.വി ഗോൾ കീപ്പർ വാൾട്ടർ ബെനിറ്റസിന്റെ ഒന്നിന് പിറകെ ഒന്നായിട്ടുള്ള രക്ഷപ്പെടുത്തലുകൾ ആണ് ഡച്ച് ടീമിനെ ഗോൾ വഴങ്ങാതെ പിടിച്ചു നിർത്തിയത്. ശാക്ക, ടിയേർണി, ജീസുസ്, സാക പകരക്കാരനായി ഇറങ്ങിയ മാർട്ടിനെല്ലി എന്നിവരുടെ മികച്ച ഷോട്ടുകൾ എല്ലാം ബെനിറ്റസ് തട്ടി മാറ്റി. ഒടുവിൽ 70 മത്തെ മിനിറ്റിൽ ആണ് ആഴ്‌സണൽ കാത്തിരുന്ന ഗോൾ പിറന്നത്. ടോമിയാസുവിന്റെ ക്രോസിൽ നിന്നു മികച്ച ഒരു വലത് കാലൻ അടിയിലൂടെ ഗ്രാനിറ്റ് ശാക്ക ആഴ്‌സണലിന് ജയം സമ്മാനിക്കുക ആയിരുന്നു. സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ശാക്കയുടെ മികച്ച ഗോൾ ആയിരുന്നു ഇത്. ഇടക്ക ചാവി സിമൻസ് പരീക്ഷിച്ചത് ഒഴിച്ചാൽ ആഴ്‌സണൽ ഗോൾ കീപ്പർ മാറ്റ് ടർണർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.