ഒബാമയങ്ങിനെ ആഴ്സണൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി

Newsroom

അച്ചടക്ക ലംഘനത്തെ തുടർന്ന് ആഴ്സണൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിയറി-എമെറിക്ക് ഔബമെയാങ്ങിനെ പുറത്താക്കിയതായി ക്ലബ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 32-കാരനായ ഫോർവേഡ് ശനിയാഴ്ച സതാംപ്ടണിനെതിരായ മത്സരത്തിൽ ടീമിൽ ഉണ്ടായിരുന്നില്ല. താരം ബുധനാഴ്ച നടക്കുന്ന വെസ്റ്റ് ഹാമിനെതിരായ മത്സരത്തിലും ഉണ്ടാകില്ല എന്ന് ക്ലബ് അറിയിച്ചു.

ഫ്രാൻസിൽ ഒരു സ്വകാര്യ ആവശ്യത്തിനു പോയ ഔബമെയാങ് തിരിച്ചെത്താൻ വൈകിയതാണ് പ്രശ്നമായത്. മത്സരത്തിന് മുമ്പുള്ള പരിശീലനത്തിൽ താരത്തിന് എത്തി ചേരാൻ ആയിരുന്നില്ല. മാർച്ചിൽ ടോട്ടൻഹാമിനെതിരായ മത്സരത്തിന് മുമ്പും ഒബായങ് സമാനമായ അച്ചടക്ക ലംഘനം നടത്തിയിരുന്നു‌.