അർട്ടേറ്റയുടെ ആഴ്സണൽ വിജയം തുടരുന്നു

Newsroom

എഫ് എ കപ്പിൽ ആഴ്സണൽ നാലാം റൗണ്ടിലേക്ക് കടന്നു. ഇന്നലെ എമിറേറ്റ്സിൽ വെച്ച് നടന്ന മത്സരത്തിൽ ലീഡ്സിനെതിരെ ഒന്ന് വിറച്ചു എങ്കിലും വിജയം സ്വന്തമാക്കാൻ അർട്ടേറ്റയുടെ ആഴ്സണലിനായി‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ആഴ്സണലിന്റെ വിജയം. ആദ്യ പകുതുയിൽ ബിയെൽസയുടെ ലീഡ്സിന്റെ ടാക്ടിക്സിനും മുന്നിൽ ആഴ്സണലിന് താളം തെറ്റി. എങ്കിലും ഡിഫൻസീവ് മികവ് കൊണ്ട് മത്സരം ഗോൾരഹിതമായി നിർത്താൻ ആഴ്സണലിനായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുവതാരമായ നെൽസൺ ആഴ്സണലിന് ലീഡ് നൽകി. അതിനു ശേഷം കളി നിയന്ത്രിക്കാൻ ആഴ്സണലിനായി. നാലാം റൗണ്ടിൽ ബൗണ്മതിനെ ആകും ആഴ്സണൽ നേരിടുക.