അർജുൻ നായർ സിഡ്‌നി തണ്ടേഴ്സിൽ തുടരും

Staff Reporter

ഈ വർഷത്തെ ബിഗ് ബാഷിൽ അർജുൻ നായർ സിഡ്‌നി തണ്ടേഴ്സിനൊപ്പം തുടരും. ഒരു വർഷത്തെ കരാറിൽ കൂടി താരം ടീമുമായി ഏർപെട്ടതോടെയാണ് അർജുൻ നായർ ഈ വർഷത്തെ ബിഗ് ബാഷിൽ സിഡ്‌നി തണ്ടേഴ്സിനൊപ്പം ഉണ്ടാവുമെന്ന് ഉറപ്പായത്.

സിഡ്‌നി തണ്ടേഴ്സിന് വേണ്ടി ഇത് അഞ്ചാമത്തെ സീസണിലാണ് അർജുൻ നായർ ബിഗ് ബാഷിൽ കളിക്കുന്നത്. തന്റെ പതിനെട്ടാമത്തെ വയസിലാണ് അർജുൻ നായർ ആദ്യമായി സിഡ്‌നി തണ്ടേഴ്സിന് വേണ്ടി ബിഗ്‌ ബാഷിൽ കളിച്ചത്. ഡിസംബർ 5ന് മെൽബൺ സ്റ്റാർസിനെതിരെയാണ് ബിഗ് ബാഷിൽ സിഡ്‌നി തണ്ടേഴ്സിന്റെ ആദ്യ മത്സരം.