അർജന്റീന തന്നെ ഒരിക്കലും കൂടുതലായി ആശ്രയിച്ചിട്ടില്ലെന്ന് മെസ്സി

Staff Reporter

അർജന്റീന ടീം തന്നെ ഒരിക്കലും കൂടുതൽ ആശ്രയിച്ച് കളിയ്ക്കാൻ ഇറങ്ങിയിട്ടില്ലെന്ന് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി. നിലവിൽ അർജന്റീന ടീം നേരായ വഴിയിലൂടെയാണ് പോവുന്നതെന്നും മെസ്സി കൂട്ടിച്ചേർത്തു. കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ചിലിയെ നേരിടാനിരിയ്ക്കയാണ് അർജന്റീന സൂപ്പർ താരത്തിന്റെ പ്രതികരണം.

അർജന്റീന ഒരു ടീം ആയാണ് എപ്പോഴും കളിക്കാൻ ശ്രമിച്ചതെന്നും ഒരു ടീം ആയി കളിച്ചില്ലെങ്കിൽ അർജന്റീനക്ക് ജയിക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാമെന്നും മെസ്സി പറഞ്ഞു. സൗഹൃദ മത്സരമായാലും കോപ്പ അമേരിക്ക ആയാലും ലോകകപ്പ് ആയാലും രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത് മികച്ച ഒരു അനുഭവം ആണെന്നും മെസ്സി പറഞ്ഞു. കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ചിലിക്കെതിരെ അർജന്റീനക്ക് വിജയത്തുടക്കം അനിവാര്യമാണെന്നും മെസ്സി പറഞ്ഞു.