വെരാട്ടി പരിക്ക് മാറി എത്തുന്നു, അടുത്ത മത്സരം മുതൽ ഇറ്റലിക്ക് ഒപ്പം ഉണ്ടാകും

08d82bf3f279dd1846c51e100d0f402da2aa2000

ഇറ്റലി മിഡ്‌ഫീൽഡർ മാർക്കോ വെരാട്ടി പരിക്ക് മാറി എത്തുന്നു. കാൽമുട്ടിനേറ്റ പരിക്ക് കാരണം യൂറോ 2020യുടെ ഉദ്ഘാടന മത്സരത്തിൽ വെരാട്ടിക്ക് കളിക്കാൻ ആയിരുന്നില്ല. വെരാട്ടി ഇല്ലെങ്കിലും തുർക്കിക്ക് എതിരെ 3-0ന് വിജയിക്കാൻ ഇറ്റലിക്കായിരുന്നു. വെരാട്ടി ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതിന് അടുത്തെത്തി എന്ന് ഇറ്റലിയൻ ടീം മെഡിക്കൽ മേധാവി പറഞ്ഞു.

താരം കഴിഞ്ഞ ദിവസം പരിശീലനത്തിലേക്ക് മടങ്ങിയെത്തി. സ്വിസ്, വെയിൽസ് ടീമുകൾക്കെതിരായ അവസാന ഗ്രൂപ്പ് മത്സരങ്ങൾക്ക് 28കാരൻ യോഗ്യത നേടുമെന്ന് ടീം ഇപ്പോൾ പ്രതീക്ഷിക്കുന്നു. അതേസമയം, തുർക്കിക്കെതിരായ മത്സരത്തിൽ ഒരു കാഫ് ഇഞ്ച്വറിയേറ്റ പ്രതിരോധ താരം അലസ്സാൻഡ്രോ ഫ്ലോറൻസി ഗ്രൂപ്പ് ഘട്ടത്തിൽ ഇനി കളിക്കാൻ സാധ്യതയില്ല.

Previous articleജിറൂദിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മിലാൻ തുടരുന്നു
Next articleഅർജന്റീന തന്നെ ഒരിക്കലും കൂടുതലായി ആശ്രയിച്ചിട്ടില്ലെന്ന് മെസ്സി