ലോക ചാമ്പ്യന്മാരായ അർജന്റീന പുതിയ ഫിഫ റാങ്കിംഗിലും ഒന്നാമത് തുടരുന്നു. ഇന്ന് വന്ന പുതിയ ഫിഫ റാങ്കിംഗിൽ അർജന്റീന അവരുടെ ആധിപത്യം തുടർന്നു. കഴിഞ്ഞ ഏപ്രിലിലെ റാങ്കിംഗിൽ ആയിരുന്നു ബ്രസീലിനെ മറികടന്ന് ഒന്നാമത് എത്തിയത്. അന്ന് മുതൽ അർജന്റീന ഒന്നാമത് തുടരുകയാണ്.
അർജന്റീനക്ക് പുതിയ റാങ്കിംഗിൽ 1861 പോയന്റാണ് ഉള്ളത്.. രണ്ടാമതുള്ള ഫ്രാൻസിന് 1853 പോയിന്റും. ബ്രസീലിന് ഈ ഇന്റർനാഷണൽ ബ്രേക്കിൽ 25 പോയിന്റോളം നഷ്ടപ്പെട്ടു എങ്കിലും അവർ മൂന്നാമത് തുടരുന്നു.
ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ബെൽജിയം 5ആം സ്ഥാനത്തും നിൽക്കുന്നു. പോർച്ചുഗൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്ത് നിൽക്കുന്നു. ക്രൊയേഷ്യ ആറാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് താഴ്ന്നു. നെതർലന്റ്സ് ഏഴാമതും. സ്പെയിൻ എട്ടാം സ്ഥാനത്തും തുടരുന്നു. ഇന്ത്യ 102ആം സ്ഥാനത്തും തുടരും.
1 | Argentina | 1861 |
2 | France | 1853 |
3 | Brazil | 1812 |
4 | England | 1807 |
5 | Belgium | 1799 |
6 | Portugal | 1739 |
7 | Netherlands | 1739 |
8 | Spain | 1725 |
9 | Italy | 1717 |
10 | Croatia | 1711 |