മാർട്ടിനസിന്റെ ഗോളിൽ അർജന്റീനക്ക് ജയം, കൊളംബിയയുടെ ലോകകപ്പ് യോഗ്യത തുലാസിൽ

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന കൊളംബിയയെ തോൽപ്പിച്ചത്. ജയത്തോടെ 29 മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുകയാണ് അർജന്റീന. അതെ സമയം തോൽവിയോടെ കൊളംബിയയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾക്ക് മങ്ങലേറ്റു. അർജന്റീന നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു.

അർജന്റീനയുടെ സമ്പൂർണ ആധിപത്യം കണ്ട ആദ്യ പകുതിയിൽ ഇന്റർ മിലൻ താരം ലൗറ്റാറോ മാർട്ടിനസിന്റെ ഗോളിലാണ് അർജന്റീന ലീഡ് നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ കൊളംബിയ ഉണർന്നു കളിച്ചെങ്കിലും അർജന്റീന വല കുലുക്കാൻ അവർക്കായില്ല. തോൽവിയോടെ ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ കൊളംബിയ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് യോഗ്യതക്ക് മൂന്ന് പോയിന്റ് പിറകിലാണ് കൊളംബിയ.

Comments are closed.