ഗ്രീൻവുഡിനെ ക്ലബിനൊപ്പം പരിശീലനം പോലും നടത്താൻ അനുവദിക്കില്ല എന്ന് ക്ലബ്, താരം കസ്റ്റഡിയിൽ തുടരും

Newsroom

Img 20220201 233855
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൻ ഗ്രീൻവുഡിന്റെ കസ്റ്റഡി ഒർ ദിവസത്തേക്ക് കൂടെ നീട്ടി. താരത്തെ കൂടുതൽ ചോദ്യം ചെയ്യാനായാണ് കസ്റ്റഡി നീട്ടിയത്. താരം മുൻ കാമുകിയെ ലൈഗികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന പരാതിയിലാണ് കസ്റ്റഡിയിൽ കഴിയുന്നത്. കൂടുതൽ ചോദ്യം ചെയ്ത ശേഷം താരത്തിനെതിരെ വലിയ നടപടികൾ വരും. ഇതിനിടയിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗ്രീൻവുഡ് ക്ലബിനൊപ്പം കളിക്കുകയോ പരിശീലനം നടത്തുകയോ ചെയ്യില്ല എന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

കുറ്റം തെളിയിക്കപ്പെടുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കരാർ റദ്ദ് ചെയ്യാനും സാധ്യതയുണ്ട്. താരത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ മുൻ കാമുകി രണ്ട് ദിവസം മുമ്പ് രംഗത്ത് എത്തിയിരുന്നു. ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടി ചിത്രങ്ങളും വീഡിയോയും ശബ്ദരേഖകളും ഇൻസ്റ്റ ഗ്രാമിലൂടെ പങ്കുവെച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.