ചിലിയെയും വീഴ്ത്തി അർജന്റീനയുടെ കുതിപ്പ്

Di Maria Lautaro Martinez Argentina

ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിയെ പരാജയപ്പെടുത്തി അർജന്റീന. മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചിലിയെ പരാജയപ്പെടുത്തിയത്. കോവിഡ് ഐസൊലേഷനെ തുടർന്ന് പരിശീലകൻ സ്കെലോണി ഇല്ലാതെയാണ് അർജന്റീന ഇന്നത്തെ മത്സരത്തിന് ഇറങ്ങിയത്. അർജന്റീനയുടെ പരാജയമറിയാതെയുള്ള 28മത്തെ മത്സരമായിരുന്നു ഇന്നത്തേത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡി മരിയയുടെ ലോങ്ങ് റേഞ്ചറിലൂടെയാണ് അർജന്റീന മത്സരത്തിൽ മുൻപിലെത്തിയത് . എന്നാൽ അധികം താമസിയാതെ ബ്രെരേട്ടൻ ഡിയാസിലൂടെ ചിലി സമനില പിടിക്കുകയായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ലൗറ്റാറോ മാർട്ടിനസിലൂടെ അർജന്റീന വിജയ ഗോൾ നേടുകയായിരുന്നു. ഇന്നത്തെ തോൽവിയുടെ ചിലിയുടെ ലോകകപ്പ് പ്രതീക്ഷകൾ തുലാസിലായി. അതെ സമയം അർജന്റീന നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു.

Previous articleട്രയോരെയുടെ മസിൽ പവർ ഇനി അങ്ങ് ലാലിഗയിൽ!! ബാഴ്സലോണയിലേക്ക് തിരികെയെത്തി
Next article‘വാർ’ തുണയായി, സമനിലയുമായി രക്ഷപെട്ട് ബ്രസീൽ