അനു രാഘവനും ജൗന മര്‍മറും ഫൈനലില്‍

Sports Correspondent

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലില്‍ കടന്ന് അനു രാഘവനും ജൗന മര്‍മറും. അനു രാഘവന്‍ 56.77 സെക്കന്‍ഡുകള്‍ക്ക് ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ ജൗന മര്‍മര്‍ 59.20 സെക്കന്‍ഡുകള്‍ക്ക് റേസ് പൂര്‍ത്തിയാക്കിയ ശേഷം ബെസ്റ്റ് ലൂസര്‍ ആയി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.

അനു രാഘവന്‍ രണ്ടാം ഹീറ്റ്സില്‍ മൂന്നാം സ്ഥാനക്കാരിയായപ്പോള്‍ ജൗന ഒന്നാം ഹീറ്റില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നാളെയാണ് ഫൈനല്‍ മത്സരം.