ഗ്രൗണ്ടിന്റെ മോശം അവസ്ഥ, പരാതിയുമായി ബാഴ്‌സലോണ

- Advertisement -

റയൽ വയ്യഡോലിദ് ഗ്രൗണ്ടിനെതിരെ ലാ ലീഗയിൽ പരാതി കൊടുത്ത് ബാഴ്‌സലോണ. ലാ ലീഗ പോലെയൊരു മത്സരം കളിയ്ക്കാൻ മാത്രം മികച്ചതായിരുന്നില്ല ഗ്രൗണ്ടിന്റെ അവസ്ഥ. മത്സരത്തിൽ ഒസ്മാൻ ഡെമ്പലേ നേടിയ ഏക ഗോളിൽ ബാഴ്‌സലോണ മത്സരം വിജയിച്ചെങ്കിലും മികച്ച കളി പുറത്തെടുക്കാൻ അവർക്കായിരുന്നില്ല.

അതെ സമയം ലാ ലീഗ പ്രസിഡന്റ് ഹാവിയർ ടെബാസ് ക്ലബ്ബിനെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിന്റെ നാല്‌ ദിവസം മുൻപ് മാത്രമാണ് ഗ്രൗണ്ടിന്റെ പണികൾ പൂർത്തീകരിച്ചത്. ഗ്രൗണ്ടിന്റെ മോശം അവസ്ഥക്കെതിരെ ബാഴ്‌സലോണ തരാം പിക്വേയും സെർജിയോ ബുസ്കെറ്റ്സും രംഗത്ത് വരുകയും ചെയ്തിരുന്നു.

Advertisement