16ൽ പിടഞ്ഞു വീണ് മെക്സിക്കൊ, വീണ്ടും പ്രീക്വാർട്ടറിൽ കളി മറന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മെക്സിക്കോയ്ക്ക് ഒരിക്കൽ കൂടെ പ്രീക്വാർട്ടറിൽ കളി മറന്നിരിക്കുകയാണ്. ഒചോവയുടെ തകർപ്പൻ പ്രകടനം ഉണ്ടായിട്ടു വരെ ബ്രസീലിനോട് എതിരില്ലാത്ത രണ്ട് ഗോളുകളുടെ പരാജയമേറ്റു വാങ്ങിയാണ് ക്വാർട്ടർ കാണാതെ മെക്സിക്കോ മടങ്ങുന്നത്. മെക്സിക്കോ തുടർച്ചയായ ഏഴാം തവണയാണ് ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പരാജയപ്പെട്ട് പുറത്ത് പോകുന്നത്.

ഇതിന് മുമ്പുള്ള ആറ് ലോകകപ്പുകളിലും പ്രീക്വാർട്ടറിൽ തന്നെയാണ് മെക്സിക്കോ വീണത്. 28 വർഷമായി ഒരു ക്വാർട്ടർ ഫൈനൽ കളിക്കാനാവാതെ മടങ്ങുകയാണ് മെക്സിക്കോ.1994ൽ ബൾഗേറിയയോട് പെനാൾട്ടിയിൽ പ്രീക്വാർട്ടറിൽ തോറ്റതു മുതലാണ് ഈ പ്രീക്വാർട്ടർ ശാപം മെക്സിക്കോയ്ക്ക് ഒപ്പം കൂടിയത്. 98ലെ ഫ്രാൻസ് ലോകകപ്പിൽ ജർമ്മനി ആയിരുന്നു മെക്സിക്കോയുടെ കഥ പ്രീക്വാർട്ടറിൽ കഴിച്ചത്. 2002ൽ ഏഷ്യയിൽ നടന്ന ലോകകപ്പിൽ ഇറ്റലിയേയും ക്രൊയേഷ്യയേയും ഒക്കെ തളച്ച് ഗ്രൂപ്പിൽ ഒന്നാമതായെത്തിയ മെക്സിക്കോയ്ക്ക് പക്ഷെ പ്രീക്വാർട്ടറിൽ അമേരിക്കയ്ക്ക് മുന്നിൽ കാലിടറി.

2006 ജർമൻ ലോകകപ്പിലും 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിലും മെക്സിക്കോയെ പ്രീക്വാർട്ടറിൽ പറഞ്ഞയച്ചത് അർജന്റീന ആയിരുന്നു. 2006ൽ എക്സ്ട്രാ ടൈമിക് മാക്സി റോഡ്രിഗസിന്റെ ക്ലാസിക്ക് വോളി ഗോളായിരുന്നു മെക്സിക്കോ സ്വപ്നം അവസാനിപ്പിച്ചത്. അവസാനം കഴിഞ്ഞ ബ്രസീൽ ലോകകപ്പിൽ ഹോളണ്ടും മെക്സിക്കോയ്ക്ക് വില്ലനായി. 88 മിനുട്ട് വരെ‌ വിജയിച്ചിരുന്ന കളിയാണ് കഴിഞ്ഞ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ അവസാന രണ്ട് മിനുട്ടിൽ രണ്ട് ഗോൾ വഴങ്ങി മെക്സിക്കോ കളഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial