ആൻഫീൽഡിൽ അവസാന നിമിഷം!! അയാക്സിനെ മറികടന്ന് ലിവർപൂൾ വിജയവഴിയിൽ

Newsroom

20220914 023139
Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ അവർക്ക് അത്യാവശ്യമായിരുന്ന ഒരു വിജയം സ്വന്തമാക്കി. ഇന്ന് അയാക്സിനെ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. 89ആം മിനുട്ടിലെ മാറ്റിപിന്റെ ഗോളാണ് ലിവർപൂളിന് ജയം നൽകിയത്.

നാപോളിയോട് ഏറ്റ വലിയ പരാജയം മറക്കാൻ ആണ് ആൻഫീൽഡിൽ ഇന്ന് ലിവർപൂൾ ഇറങ്ങിയത്. ആൻഫീൽഡ് ആയത് കൊണ്ട് തന്നെ അയാക്സിന് എതിരെ നല്ല രീതിയിൽ തുടങ്ങാൻ ലിവർപൂളിനായി. പതിനേഴാം മിനുട്ടിൽ അവർ ആദ്യ ഗോളും നേടി. അലിസന്റെ ഒരു ലോങ് ബോളിൽ തുടങ്ങിയ അറ്റാക്ക് സെക്കൻഡുകൾ കൊണ്ട് ഗോളായി മാറുകയായിരുന്നു. ജോട നൽകിയ പാസ് സ്വീകരിച്ച് മൊ സലാ ആണ് ലിവർപൂളിനെ മുന്നിൽ എത്തിച്ചത്.

20220914 011205

എന്നാൽ മുൻ മത്സരങ്ങളിലെ പോലെ ലിവർപൂളിന്റെ ഡിഫൻസിലെ വിടവുകൾ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ വ്യക്തമായി. 27ആം മിനുട്ടിൽ യുവ താരം മുഹമ്മദ് കുദുസിന്റെ ഒരു ബുള്ളറ്റ് ഷോട്ട് അയാക്സിന് സമനില നൽകി‌. ബെർഗുയിസിൽ നിന്ന് പാസ് സ്വീകരിച്ചായിരുന്നു കുദുസിന്റെ ഫിൻഷ്. ഈ ഗോൾ മത്സരം ആദ്യ പകുതിയിൽ 1-1 എന്ന നിലയിൽ നിർത്തി.

ലിവർപൂൾ

രണ്ടാം പകുതിയിൽ വിജയ ഗോളിനായി ലിവർപൂൾ തങ്ങൾക്ക് ആവുന്നതല്ലാം ശ്രമിച്ചു. 20ൽ അധികം ഷോട്ടുകൾ ലിവർപൂൾ താരങ്ങൾ തൊടുത്തു. അവസാനം കളി അവസാനിക്കാൻ ഒരു മിനുട്ട് ബാക്കിയുള്ളപ്പോൾ മാറ്റിപിലൂടെ ലിവർപൂളിന്റെ വിജയ ഗോൾ വന്നു.

ലിവർപൂളിന്റെ ഗ്രൂപ്പിലെ ആദ്യ വിജയമാണിത്. അയാക്സിന്റെ ആദ്യ പരാജയവും. ഇരു ടീമുകൾക്കും മൂന്ന് പോയിന്റ് ആണുള്ളത്.