കരിയറിന് വിരാമമിടുന്നത് വരെ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കാനായാല്‍ സന്തോഷം – ആന്‍ഡ്രേ റസ്സല്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിയ്ക്കുന്ന നിമിഷം വരെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കാനാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് വിന്‍ഡീസ് വെടിക്കെട്ട് താരം ആന്‍ഡ്രേ റസ്സല്‍. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഫ്രാഞ്ചൈസിയാണ് കൊല്‍ക്കത്തയെന്നും തനിക്ക് വളരെ അധികം അടുപ്പം ഈ ഫ്രാഞ്ചൈസിയോട് ഉണ്ടെന്നും താരം വ്യക്തമാക്കി.

അവിശ്വസനീയമായ പല വിജയവും റസ്സല്‍ കൊല്‍ക്കത്തയ്ക്കായി നേടിക്കൊടുത്തിട്ടുണ്ട്. 2014ല്‍ കൊല്‍ക്കത്തയിലെത്തിയ താരം അന്ന് മുതല്‍ കൊല്‍ക്കത്തയുടെ അവിഭാജ്യ ഘടകമായിരുന്നു. ഐപിഎലില്‍ തന്റെ അവസാന മത്സരവും താന്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കണമെന്നാണ് തന്റെ ആഗ്രഹം.

ഫുട്ബോള്‍ താരങ്ങള്‍ ചില ലീഗിനോട് വിട പറയുന്നത് വരെ ഒരു ക്ലബ്ബില്‍ തന്നെ കളിക്കുന്നത് പോലെ തനിക്ക് ഐപിഎലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കാന്‍ സാധിക്കണമെന്നാണ് ആഗ്രഹമെന്ന് റസ്സല്‍ പറഞ്ഞു. അതിന് മുമ്പ് തനിക്ക് ഷാരൂഖ് ഖാനോടും മറ്റു സ്റ്റാഫംഗങ്ങളോടും ഇത് തന്റെ അവസാന മത്സരമാണെന്ന് പറയാന്‍ കഴിയണമെന്നുമാണ് റസ്സല്‍ തന്റെ ആഗ്രഹമായി പറഞ്ഞത്.

അത് തനിക്ക് വളരെ വികാര നിര്‍ഭമായ നിമിഷമായിരിക്കും. പല ഫുട്ബോള്‍ താരങ്ങളും തന്റെ ക്ലബിന് വേണ്ടിയുള്ള അവസാന മത്സരം കളിച്ച ശേഷം കരയുന്നത് കാണാം. തനിക്കും അത് തന്നെ സംഭവിച്ചേക്കാംഎന്ന് റസ്സല്‍ വ്യക്തമാക്കി. അത് പോലെ തനിക്കും പറയാനാകണം – ഷാരൂഖ്, കൊല്‍ക്കത്ത സ്റ്റാഫംഗങ്ങളെ ഇത് കൊല്‍ക്കത്തയിലെ തന്റെ അവസാന മത്സരമാണ്, അത് പോലെ തന്നെ ഐപിഎലിലെയും എന്ന് പറഞ്ഞ് വികാരനിര്‍ഭരമായ ഒരു വിടവാങ്ങലാണ് താന്‍ സ്വപ്നം കാണുന്നത് എന്നും റസ്സല്‍ പറഞ്ഞു.

അതിന് മുമ്പ് തനിക്ക് കൊല്‍ക്കത്തയ്ക്കായി ഒരു കപ്പ് നേടണം. ഈ വര്‍ഷം ഐപിഎല്‍ നടക്കുമെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത്, എന്നാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് ചാമ്പ്യന്മാരാകാനാകൂ എന്നും റസ്സല്‍ വ്യക്തമാക്കി.