ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും പ്രത്യേകിച്ച് മലയാളികൾക്കും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ലഭിക്കുന്നത്. ഇന്ത്യൻ സെന്റർ ബാക്കായ അനസ് എടത്തൊടിക രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് സാമൂഹിക മാധ്യമങ്ങൾ വഴിയാണ് അനസ് താൻ ഇന്ത്യൻ ജേഴ്സി അഴിച്ചു വെക്കുകയാണ് എന്ന പ്രഖ്യാപനം നടത്തിയത്. ഇന്നലെ ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ അനസ് ഇറങ്ങിയിരുന്നു.
പക്ഷെ കളിയുടെ തുടക്കത്തിൽ തന്നെ പരിക്കേറ്റത് കൊണ്ട് അനസിന് കളം വിടേണ്ടി വന്നു. ഇന്നലെ അത്തരത്തിൽ കളം വിടേണ്ടി വന്നത് വലിയ സങ്കടം തന്നെ തരുന്നു എന്നും അത് എക്കാലത്തും തന്നെ വേദനിപ്പിക്കും എന്നും അനസ് പറഞ്ഞു. നീണ്ട കാലത്തെ പരിക്കുകൾക്ക് ശേഷ. അടുത്തിടെ മാത്രമായിരുന്നു അനസിന് ഇന്ത്യൻ അരങ്ങേറ്റം സാധിച്ചത്.
ആകെ 17 മത്സരങ്ങൾ മാത്രമെ അനസ് ഇന്ത്യൻ ജേഴ്സിയിൽ കളിച്ചിട്ടുള്ളൂ. അനസും ജിങ്കനും ചേർന്നുള്ള സെന്റർ ബാക്ക് ഇന്ത്യൻ ഫുട്ബോളിന്റെ ഡിഫൻസിനെ കരുത്തുറ്റതാക്കി മാറ്റിയിരുന്നു. കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകാൻ വേണ്ടിയാണ് തന്റെ ഈ തീരുമാനം എന്ന് അനസ് എടത്തൊടിക പറഞ്ഞു. തന്നെ വിശ്വസിച്ച കോൺസ്റ്റന്റൈനും അനസ് നന്ദി പറഞ്ഞു.