14ാം സ്വര്‍ണ്ണം നേടി ഇന്ത്യയുടെ അമിത് പംഗല്‍

ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണ്ണം കൂടി. ബോക്സിംഗില്‍ പുരുഷ വിഭാഗം 49 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡലുമായി അമിത് പംഗല്‍ വിജയിച്ചതോടെ ഇന്ത്യയുടെ ജക്കാര്‍ത്ത സ്വര്‍ണ്ണ മെഡല്‍ നേട്ടം 14 ആയി ഉയര്‍ന്നു. നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഹസന്‍ബോയ് ദുസ്മാടോവിനെയാണ് അമിത് ഫൈനലില്‍ പരാജയപ്പെടുത്തിയത്.