വാസ്കസ് കേരളത്തിനൊപ്പം ഇനി ഇല്ല, എഫ് സി ഗോവയിൽ താരം കരാർ ഒപ്പിവെക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം കാഴ്ചവെച്ച ആൽവാരോ വാസ്കസ് ക്ലബിനൊപ്പം തുടരില്ല. വാസ്കസ് എഫ് സി ഗോവയിലേക്ക് പോകും എന്നാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നത്‌. കേരള ബ്ലാസ്റ്റേഴ്സുമായി ആല്വാരോ വാസ്കസിന് മെയ് അവസാനം വരെ കരാർ ഉണ്ട്. ആ കരാർ അവസാനിച്ചാൽ താരം ഗോവയ്ക്ക് ഒപ്പം ചേരും. ഗോവയിൽ രണ്ട് വർഷത്തെ കരാർ ആകും താരം ഒപ്പുവെക്കുക.

കേരള ബ്ലാസ്റ്റേഴ്സും വാസ്കസുമായി ചർച്ചകൾ നടത്തി എങ്കിലും ഫലം കണ്ടില്ല. ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 8 ഗോളുകളും രണ്ട് അസിസ്റ്റും വാസ്കസ് നേടിയിരുന്നു.20220428 103653

ലാലിഗയിലും പ്രീമിയർ ലീഗിലും എല്ലാം മുമ്പ് തിളങ്ങിയ സ്പാനിഷ് താരമാണ് ആൽവാരോ വാസ്കസ്. മൂന്ന് സീസണുകളോളം ഗെറ്റാഫക്ക് ഒപ്പം ലാലിഗയിൽ കളിച്ചിട്ടുള്ള താരമാണ് ആൽവാരോ വാസ്കസ്. സ്വാൻസെ സിറ്റിക്ക് ഒപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്. എസ്പാൻയോൾ, സരഗോസ, ജിമ്നാസ്റ്റിക് എന്നീ ക്ലബുകൾക്കായും കളിച്ചു.