ലെഫ്റ്റ് ബാക്കിനെ എന്തായാലും വാങ്ങും, മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രസീലിയൻ താരത്തിനു പിറകെ

Newsroom

ഈ ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് ഒരു ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കിയെ അടങ്ങു എന്ന് ഉറച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറുന്നത്. റയൽ മാഡ്രിഡ് താരം റെഗുലിയണെ സ്വന്തമാക്കാൻ പറ്റാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പോർച്ചുഗൽ ക്ലബായ പോർട്ടോയുടെ താരം അലക്സ് ടെലെസിന് പിറകെ ആണ്. ബ്രസീലിയൻ താരമായ ടെലെസുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ധാരണയിൽ ആയതാണ് വിവരം.

അഞ്ചു വർഷത്തെ കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ ടെല്ലെസ് തയ്യാറാണ്‌. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡും പോർട്ടോയും തമ്മിൽ ഇതുവരെ ധാരണ ആയിട്ടില്ല. 20 മില്യണാണ് പോർട്ടോ ടെല്ലെസിനു വേണ്ടി ചോദിക്കുന്നത്. ഇത് നൽകിയാൽ യുണൈറ്റഡിന് താരത്തെ സ്വന്തമാക്കാം. 27കാരനായ താരം ഇപ്പോൾ ബ്രസീൽ ദേശീയ ടീമിലെ അംഗമാണ്‌. അവസാന നാലു വർഷമായി ടെല്ലെസ് പോർട്ടോയ്ക് വേണ്ടിയാണ് കളിക്കുന്നത്. മുമ്പ് ഇന്റർ മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്.