സീരി എ സീസണ് ഇന്ന് തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ലീഗിന് ഇന്ന് തുടക്കം. സീരി എ യുടെ പുതിയ സീസണിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് ഉള്ളത്. ആദ്യ മത്സരത്തിൽ ഫിയൊറെന്റീന ടൊറീനോയെ നേരിടും. 9.30നാണ് ആദ്യ മത്സ നടക്കുന്നത്. ഇത് കൂടാതെ 12.15ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഹെയ്യാസ് വെറോണ എ എസ് റോമയെയും നേരിടും. ഈ സീസണിൽ ഒരുപാട് പ്രതീക്ഷയുള്ള റോമ ഇന്ന് വിജയത്തോടെ തുടങ്ങാൻ ആകും എന്ന പ്രതീക്ഷയിലാണ്.

എ എസ് റോമയുടെ പുതിയ സൈനിംഗ് കുംബുള ഇന്ന് ക്ലബിനായി അരങ്ങേറും. മുൻ ഹെല്ലാസ് വെറോണ താരമാണ് കുംബുള. എന്നാൽ ഡിഫൻസിൽ സ്മാളിങിന്റെ അഭാവം റോമയ്ക്ക് ആശങ്ക നൽകുന്നുണ്ട്. സ്മാളിംഗിനെയും സ്ട്രൈക്കർ മിലികിനെയും ഈ വരുന്ന ആഴ്ചയെങ്കിലും ട്രാൻസ്ഫർ പൂർത്തിയാക്കി ടീമിലെത്തിക്കാൻ കഴിയും എന്ന് റോമ പ്രതീക്ഷിക്കുന്നു. യുവന്റസിന്റെ ആദ്യ മത്സരം നാളെ രാത്രിയാണ്. ആദ്യ മത്സരത്തിൽ സാമ്പ്ഡോറിയയെ ആണ് യുവന്റസ് നേരിടുന്നത്.