അമേരിക്കൻ സൂപ്പർതാരം അലക്സ് മോർഗൻ ഇനി സ്പർസിൽ

Newsroom

വനിതാ ഫുട്ബോളിലെ സൂപ്പർ സ്റ്റാർ അലക്സ് മോർഗനെ ഇംഗ്ലീഷ് ക്ലബായ ടോട്ടനം സ്വന്തമാക്കും. അമേരിക്കൻ ലീഗിൽ നിന്ന് ലോൺ കരാറിൽ ആണ് മോർഗൻ ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. ഇതാദ്യമായാകും മോർഗൻ ഇംഗ്ലണ്ടിൽ ഒരു ക്ലബിൽ കളിക്കുന്നത്. നേരത്തെ ലിയോണിൽ ലോണടിസ്ഥാനത്തിൽ കളിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ മോർഗനായിരുന്നു. ഈ കഴിഞ്ഞ മെയ് മാസം തന്റെ മകൾക്ക് ജന്മം നൽകിയ മോർഗാൻ ഇപ്പോൾ പൂർണ്ണ ഫിറ്റ്നെസിൽ തിരികെ എത്തിയിരിക്കുകയാണ്.

ഡിസംബർ വരെയുള്ള കരാറിലാകും മോർഗൻ സ്പർസിൽ കളിക്കുക. അമേരിക്കയ്ക്ക് ഒപ്പം തുടർച്ചയായി രണ്ട് ലോകകപ്പ് നേടിയ താരമാണ് മോർഗൻ. അമേരിക്കയ്ക്ക് വേണ്ടി 169 മത്സരങ്ങൾ കളിച്ച മോർഗാൻ നൂറിൽ അധികം ഗോൾ നേടിയിട്ടുണ്ട്. അമേരിക്കൻ ലീഗിൽ നിന്ന് ഇംഗ്ലീഷ് ലീഗിലേക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ എത്തുന്ന ആറാമത്തെ താരമാകും മോർഗൻ.