അലക്സ് ഹെയിൽസിനെ ലോകകപ്പിൽ ടീമിലെടുത്ത് ഇംഗ്ലണ്ട്, ജോണി ബൈര്‍സ്റ്റോയ്ക്ക് പകരം ലോകകപ്പ് ടീമിൽ

Sports Correspondent

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ ജോണി ബൈര്‍സ്റ്റോയ്ക്ക് പകരം അലക്സ് ഹെയിൽസിനെ ഉള്‍പ്പടുത്തി. 2019ൽ റിക്രിയേഷണൽ ഡ്രഗ് ടെസ്റ്റ് പരിശോധനയിൽ പരാജയപ്പെട്ടതിന് ശേഷം താരത്തിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

അതിന് ശേഷം ടി20 സര്‍ക്യൂട്ടിൽ താരം മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും താരത്തിനെ ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ലോകകപ്പിന് മുമ്പ് പാക്കിസ്ഥാനിൽ കളിക്കാന്‍ പോകുന്ന സംഘത്തിൽ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിരുന്നു