അലക്സ് കാറെ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിൽ ഒരാള്‍ – റിക്കി പോണ്ടിംഗ്

Sports Correspondent

Updated on:

ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അലക്സ് കാറെ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിൽ ഒരാളെന്ന് പറ‍ഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ്. താരത്തിന്റെ ടെസ്റ്റ് കരിയര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും വിക്കറ്റ് കീപ്പിംഗിലും താരം ഇപ്പോള്‍ ആര്‍ക്കും പിന്നിലല്ലെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

മികച്ച ഓസ്ട്രേലിയന്‍ സമ്മറും ഇന്ത്യയിലെ ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ പ്രകടനത്തിലുമെല്ലാം താരം മുന്നിൽ നിൽക്കുകയായിരുന്നു എന്നും റിക്കി പോണ്ടിംഗ് കൂട്ടിചേര്‍ത്തു.