അജിത് കുമാർ ചെന്നൈയിലേക്ക് തിരികെയെത്തി

Img 20220728 132150

ലെഫ്റ്റ് ബാക്ക് ആയ അജിത് കുമാർ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ചെന്നൈയിലേക്ക് തിരികെയെത്തി. അവസാന രണ്ടു വർഷമായി ബെംഗളൂരു എഫ് സിയിൽ ആണ് അജിത് കുമാർ കളിച്ചിരുന്നത്. 2020ൽ ചെന്നൈ സിറ്റിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ അജിത് കുമാർ ഇപ്പോൾ ചെന്നൈയിനിലേക്ക് ആണ് എത്തുന്നത്. താരത്തിന്റെ സൈനിംഗ് ചെന്നൈയിൻ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

താരത്തെ ട്രാൻസ്ഫർ തുക നൽകിയാൺ ചെന്നൈയിൻ എഫ് സി സ്വന്തമാക്കുന്നത്. ക്ലബുമായി 2025 വരെ നീണ്ടു നിക്കുന്ന കരാറിൽ അജിത് കുമാർ കാമരാജ് ഒപ്പുവെച്ചു. 25കാരനായ അജിത് കുമാർ കഴിഞ്ഞ രണ്ട് സീസണിൽ ആയി ആകെ 13 മത്സരങ്ങൾ മാത്രമേ ബെംഗളൂരു എഫ് സിക്ക് ആയി കളിച്ചിരുന്നുള്ളൂ.

മുമ്പ് ചെന്നൈ സിറ്റി കിരീടം നേടിയ ഐ ലീഗ് സീസണിൽ 20 മത്സരങ്ങളിൽ അജിത് കുമാർ ഇറങ്ങിയിരുന്നു.