ഗോൾ കീപ്പർ സുഭാഷിഷ് റോയ് ഇനി ഈസ്റ്റ് ബംഗാളിൽ

കേരള ബ്ലാസ്റ്റേഴ്സിനായി മുമ്പ് കളിച്ചിട്ടുള്ള ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗദരിയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. കഴിഞ്ഞ സീസൺ മുതൽ നോർത്ത് ഈസ്റ്റിന്റെ താരമായിരുന്ന സുഭാഷിഷ്. കഴിഞ്ഞ സീസണിൽ ആകെ 10 കളികളിലാണ് സുഭാഷിഷിന് ഇറങ്ങാനായാത്. ഇതാണ് അദ്ദേഹം ക്ലബ് വിടാനുള്ള കാരണം. ഈസ്റ്റ് ബംഗാളിനൊപ്പം താരം രണ്ടു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്.

മൂന്ന് സീസൺ മുമ്പ് വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഭാഗമായിരുന്നു സുഭാഷിഷ്. ഐ എസ് എല്ലിൽ എഫ് സി ഗോവ, ഡെൽഹി ഡൈനാമോസ്, അത്ലറ്റിക്കോ കൊൽക്കത്ത, ജംഷദ്പൂർ എന്നിവർക്കൊക്കെ വേണ്ടിയും ഇതിനു മുമ്പ് ഇദ്ദേഹം കളിച്ചിട്ടുണ്ട്. ബംഗാളുകാരനായ സുഭാഷിഷ് റോയ് ഈസ്റ്റ് ബംഗാളിന്റെ വല മുമ്പും കാത്തിട്ടുണ്ട്. 2015ൽ ആയിരുന്നു അവസാനം താരം ഈസ്റ്റ് ബംഗാളിനായി കളിച്ചിരുന്നത്.