ഐസോൾ എഫ് സിക്ക് മൂന്നു ലക്ഷം പിഴ ചുമത്തിയതിനെതിരെ ആഞ്ഞടിച്ച് ഐസോൾ ടീം മാനേജ്മെന്റ്. ഐസോൾ പിഴ അടക്കില്ല എന്നും പിഴ അടക്കണം എങ്കിൽ വർഷങ്ങളായ എ ഐ എഫ് എഫ് ക്ലബിനു തരാനുള്ള 57 ലക്ഷം രൂപം ആദ്യം തരണമെന്നും ഐസോൾ മനേജ്മെന്റ് പ്രതികരിച്ചു. ഇന്നാണ് മോഹൻ ബഗാനെതിരായ മത്സരത്തിലെ കാണികളുടെ മോശം പെരുമാറ്റത്തിന് എ ഐ എഫ് എഫ് മൂന്നു ലക്ഷം പിഴ ചുമത്തിയത്.
ഐസോളിന് 57 ലക്ഷം രൂപ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നൽകാൻ ഉണ്ട് എന്നാണ് ഐസോൾ പ്രസിഡന്റ് റോബേർട്ട് റൊയ്തെ പറഞ്ഞത്. 2016ലെ ഫെഡറേഷൻ കപ്പ് റണ്ണേഴ്സ് അപ്പായതിന്റെ തുക, പല മാൻ ഓഫ് ദി മാച്ച് അവാർഡുകളുടേയും തുക ഒപ്പം കഴിഞ്ഞ സീസണിൽ ട്രാവൽ അലവൻസ് എന്നിവ ഐസോളിന് ഇതുവരെ കിട്ടിയിട്ടില്ല എന്ന് പ്രസിഡന്റ് പറഞ്ഞു. ഇതൊക്കെ എ ഐ എഫ് എഫ് ആദ്യം തന്നാൽ മാത്രമെ പിഴ അടക്കൂ എന്നും മാനേജ്മെന്റ് പ്രതികരിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial