ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തലപ്പത്ത് നിന്ന് പ്രഫുൽ പട്ടേലിനെ നീക്കികൊണ്ട് സുപ്രീം കോടതിയും വിധി പ്രഖ്യാപിച്ചു. 2017ൽ ഡെൽഹി ഹൈക്കോടതിയും സമാനമായ വിധി പ്രഖ്യാപിച്ചിരുന്നു. അടിയന്തരമായി പ്രഫുൽ പട്ടേലിനെ സ്ഥാനത്തു നിന്ന് നീക്കിയ കോടതി പകരം മൂന്നംഗ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഷനെ എ ഐ എഫ് എഫ് ഭരണ ചുമതല ഏൽപ്പിച്ചു.
മുൻ സുപ്രീം കോടതി ജഡ്ജ് അനിൽ ആർ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ് വൈ ഖുറൈഷി, മുൻ ഇന്ത്യൻ ക്യാപറ്റൻ ഭാസ്കർ ഗാംഗുലി എന്നിവർക്കാകും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ താൽകാലിക ചുമതല.
പ്രഫുൽ പട്ടേലിന്റെ എ ഐ എഫ് എഫ് പ്രസിഡന്റായുള്ള തിരഞ്ഞെടുപ്പ് നാഷണൽ സ്പോർട്സ് കോഡിന് അനുസരിച്ചല്ല എന്ന് കണ്ടെത്തിയാണ് ഡെൽഹി ഹൈക്കോടതി 2017 വിധി പുറപ്പെടുവിച്ചത്. അത് തന്നെ സുപ്രീം കോടതിയും കണ്ടെത്തി. എത്രയും പെട്ടെന്ന് ഐ എഫ് എഫ് പുതിയ ഇലക്ഷൻ നടത്തി പുതിയ കമ്മിറ്റി രൂപീകരിക്കും.