ആഫ്രിക്കൻ കപ്പ് ഓഫ് നേഷൺസ് ഇന്ന് മുതൽ, ആരാകും ആഫ്രിക്കൻ ചാമ്പ്യന്മാർ

Newsroom

20220109 120042

ആഫ്രിക്ക് നാഷൺസ് കപ്പിന് ഇന്ന് കാമറൂണിൽ തുടക്കമാകും. ആഫ്രിക്കയിലെ ചാമ്പ്യന്മാർ ആരാകും എന്ന് അറിയാൻ ഉള്ള കാത്തിരിപ്പിലാണ് ലോകം. യൂറോപ്യൻ ഫുട്ബോളിലെ പ്രമുഖ താരങ്ങൾ എല്ലാം ആഫ്രിക്കൻ നാഷൺസ് കപ്പിൽ അവരവരുടെ രാജ്യങ്ങൾക്കായി ഇറങ്ങുന്നുണ്ട്. മൊ സലാ, മാനെ, മെൻഡി, മെഹ്റസ് എന്ന് തുടങ്ങി പ്രമുഖ താരങ്ങൾ എല്ലാം ക്ലബുകളിൽ നിന്ന് ഇടവേള എടുത്ത് രാജ്യത്തിനായ് പോരാടും. നിലവിലെ ചാമ്പ്യന്മാരായ അൾജീരിയ തന്നെ ഇത്തവണ ആഫ്രിക്കൻ നേഷൺസ് കപ്പിന്റെ ഫേവറിറ്റുകൾ. കഴിഞ്ഞ മാസം അറബ് കപ്പ് കൂടെ നേടിയ അൾജീരിയ മികച്ച ഫോമിലാണ്.

ആകെ 24 രാജ്യങ്ങൾ നാഷൺസ് കപ്പിൽ ഏറ്റുമുട്ടുന്നുണ്ട്. ഫെബ്രുവരി 6ന് ആകും ഫൈനൽ മത്സരം നടക്കുക. ഇന്ന് ആദ്യ മത്സരത്തിൽ ആതിഥേയരായ കാമറൂൺ ബുർകിന ഫാസോയെ നേരിടും. രാത്രി 9.30ന് ആകും മത്സരം. ഇന്ന് രാത്രി 12.30ന് എത്യോപ്യ കപെ വെർദെയെ നേരിടും. മത്സരങ്ങൾ സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.