15 താരങ്ങൾ ഉണ്ടെങ്കിൽ മത്സരങ്ങൾ നടക്കും, അതില്ലാ എങ്കിൽ ടീമിന് 3-0ന്റെ തോൽവി, കൊറോണ വന്നാൽ ഐ എസ് എല്ലിൽ ഇങ്ങനെ

20211226 201334
Credit: Twitter

ഐ എസ് എൽ കൊറോണ ഭീതിയിൽ ആയതോടെ ക്ലബുകൾക്ക് എഫ് എസ് ഡി എൽ നിർദ്ദേശങ്ങൾ നൽകി. കൊറോണ വന്നാലും മത്സരം ഉപേക്ഷിക്കുകയോ മാറ്റുകയോ ഇല്ല എന്നാണ് ഐ എസ് എല്ലിന്റെ പുതിയ തീരുമാനം. ഇന്നലെ എ ടി കെ ക്യാമ്പിൽ കൊറോണ വന്നതിനാൽ ഒഡീഷ എ ടി കെ മത്സരം മാറ്റിവെച്ചിരുന്നു. എന്നാൽ ഇനി അങ്ങനെ കളി മാറ്റിവെക്കില്ല. കൊറോണ ബാധിച്ചവർ ഒഴികെ 15 പേർ ഒരു ടീമിൽ ഉണ്ട് എങ്കിൽ അവരെ വെച്ച് കളി നടത്തും. 15ൽ കുറവ് താരങ്ങളെ ഒരു ടീമിൽ ഉള്ളൂ എങ്കിൽ മത്സരം ഒഴിവാക്കി കൊണ്ട് താരങ്ങൾ ഇല്ലാത്ത ടീമിന് 3-0ന്റെ തോൽവിയും എതിരാളികൾക്ക് 3-0ന്റെ വിജയവും നൽകും.

രണ്ട് ടീമുകൾക്കും കൊറോണ കാരണം മതിയായ താരങ്ങൾ ഇല്ല എങ്കിൽ ആ മത്സരം 0-0 എന്നായിരിക്കും എന്നും ലീഗ് അധികൃതർ അറിയിച്ചു. ടീമുകൾ ഈ നിബന്ധനകളോടെ കൂടുതൽ കരുതലോടെ ബയോ ബബിളിനെ സമീപിക്കും എന്ന് ലീഗ് കരുതുന്നു. എ ടി കെ ബയോബബിൾ ലംഘിച്ചതാണ് കൊറോണ വരാൻ കാരണം എന്ന് വാർത്തകൾ വന്നിരുന്നു.

Previous articleആഫ്രിക്കൻ കപ്പ് ഓഫ് നേഷൺസ് ഇന്ന് മുതൽ, ആരാകും ആഫ്രിക്കൻ ചാമ്പ്യന്മാർ
Next article“ഈ വിമർശനങ്ങൾ എല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡ് അർഹിക്കുന്നു” – മഗ്വയർ