ക്രൈസ്റ്റ്ചര്‍ച്ചിൽ തൊട്ടതെല്ലാം പൊന്നാക്കി ന്യൂസിലാണ്ട്

ബേ ഓവലിലെ പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവുമായി ന്യൂസിലാണ്ട്. ഇന്ന് ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ അതിശക്തമായ നിലയിൽ ആണ് ന്യൂസിലാണ്ട്.

ന്യൂസിലാണ്ടിന്റെ ക്യാപ്റ്റന്‍ ടോം ലാഥവും ഡെവൺ കോൺവേയും വിൽ യംഗും കളം നിറഞ്ഞ് കളിച്ചപ്പോള്‍ ടീം 349/1 എന്ന നിലയിലാണ് ആദ്യ ദിവസം അവസാനിപ്പിച്ചത്. ടോം ലാഥം 186 റൺസും ഡെവൺ കോൺവേ 99 റൺസും നേടി നില്‍ക്കുമ്പോള്‍ ഇരുവരും ചേര്‍ന്ന് 201 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

54 റൺസ് നേടിയ വിൽ യംഗിന്റെ വിക്കറ്റാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. യംഗും ലാഥവും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 148 റൺസാണ് നേടിയത്.