ചെൽസിക്ക് പ്രീമിയർ ലീഗിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിലും മോശം കാലം തന്നെ. ഇന്ന് യു സി എൽ പ്രീക്വാർട്ടറിൽ ഇറങ്ങിയ ചെൽസി ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങി. മറുപടിയില്ലാത്ത ഒരു ഗോളൊനായിരുന്നു ചെൽസിയുടെ പരാജയം. ചെൽസി നല്ല ഫുട്ബോൾ കളിച്ചു എങ്കിലും കിട്ടിയ അവസരങ്ങൾ ഒന്നും മുതലെടുക്കാൻ ആകാത്തത് ചെൽസിക്ക് തിരിച്ചടിയായി.
ഇന്ന് രണ്ടാം പകുതിയിൽ ഒരു കൗണ്ടറിലൂടെ 21കാരൻ കരിം അദയെമി ആണ് ഡോർട്മുണ്ടിന് ലീഡ് നൽകിയത്. സ്വന്തം ഹാഫിൽ നിന്ന് പന്ത് സ്വീകരിച്ചു മിന്നൽ വേഗത്തിൽ ഒറ്റക്ക് കുതിച്ച അദയെമി ചെൽസി ഗോൾ കീപ്പർ കെപയെയും ഡ്രിബിൾ ചെയ്തു മാറ്റിയാണ് അദയെമി ഗോൾ നേടിയത്.
ഈ ഗോളിന് ശേഷം കൂടുതൽ അറ്റാക്ക് നടത്തിയത് ചെൽസി ആയിരുന്നു. കൗലിബലിയുടെ ഒരു ഗോളെന്ന് ഉറച്ച ഷോട്ട് ഗോൾ ലൈനിൽ വെച്ച എമിറെ ചാൻ സേവ് ചെയ്യുന്നതും കാണാൻ ആയി. ചെൽസി ഏറെ ശ്രമിച്ചു എങ്കിലും സമനില ഗോൾ ഇന്ന് വന്നില്ല.
രണ്ടാം പാദ സെമി ഫൈനൽ ഇനി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് രണ്ടാഴ്ച കഴിഞ്ഞു നടക്കും. ചെൽസിക്ക് അവസാന നാലു മത്സരങ്ങളിൽ ഒരു വിജയം പോലും ഇല്ല. അവസാന ഒമ്പതു മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് പോട്ടറിന്റെ ടീമിനു നേടാൻ ആയത്.