ഇറ്റലിയിൽ ഒരു ക്ലബ് കൂടെ പരിശീലകനെ പുറത്താക്കിയിരിക്കുകയാണ്. ഇന്നലെ സാമ്പ്ഡോറിയയുടെ പരിശീലകനാണ് പുറത്തായത് എങ്കിൽ ഇന്ന് പുറത്തായത് ഇറ്റലിയിലെ വമ്പന്മാരി ഒന്നായ എ സി മിലാന്റെ പരിശീലകനാണ്. സീസണിലെ ദയനീയ തുടക്കം കാരണം മിലാൻ പരിശീലകൻ മാർകോ ഗിയാമ്പോളോ ആണ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായത്.
വെറും ഏഴു മത്സരങ്ങൾ മാത്രമാണ് ഗിയാമ്പോളൊ മിലാൻ പരിശീലകനായി നിന്നത്. ഇപ്പോൾ ലീഗിൽ 13ആം സ്ഥാനത്താണ് മിലാൻ ഉള്ളത്. കഴിഞ്ഞ സീസൺ അവസാനം ഗട്ടൂസോ സ്ഥാനം ഒഴിഞ്ഞപ്പോൾ ആയിരുന്നു ഗിയാമ്പോളൊ മിലാൻ പരിശീലകൻ സ്ഥാനത്ത് എത്തിയത്. വലിയ പ്രതീക്ഷയോടെ വന്നതാണെങ്കിലും ഒരു മാറ്റവും കൊണ്ടുവരാൻ പുതിയ പരിശീലകനായില്ല. മിലാൻ ഡെർബി അടക്കം പരാജയപ്പെടുകയും ചെയ്തു.
ഗിയാമ്പൊളൊയ്ക്ക് പകരമായി എത്തുക സ്റ്റിഫാനോ പിയോളി ആയിരിക്കും. മുൻ ഇന്റർ മിലാൻ പരിശീലകനാണ് പിയോളി. മുമ്പ് ഫിയിറെന്റീനയെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.