പത്ത് വിക്കറ്റ് നേടാനായില്ലെങ്കിലും അരങ്ങേറ്റം ഉഷാറാക്കി അബ്രാര്‍ അഹമ്മദ്, ഇംഗ്ലണ്ട് 281 റൺസിന് ഓള്‍ഔട്ട്

Abrarahmed

മുൽത്താന്‍ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. അബ്രാര്‍ അഹമ്മദിന്റെ അരങ്ങേറ്റത്തിലെ ബൗളിംഗ് മികവിന് മുന്നിൽ ഇംഗ്ലണ്ട് ചൂളിയപ്പോള്‍ ടീം 281 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

അബ്രാര്‍ 7 വിക്കറ്റും സാഹിദ് മഹമ്മദൂ് 3 വിക്കറ്റും നേടിയപ്പോള്‍ ഇന്നിംഗ്സിലെ ആദ്യ ഏഴ് വിക്കറ്റും വീഴ്ത്തി അബ്രാര്‍ പത്ത് വിക്കറ്റ് നേട്ടത്തിലേക്ക് നീങ്ങുമെന്ന് ആരാധകര്‍ക്കിടയിൽ പ്രതീക്ഷ നൽകുകയായിരുന്നു. എന്നാൽ ഇംഗ്ലണ്ട് വാലറ്റത്തെ സാഹിദ് ചുരുട്ടിക്കെട്ടുകയായിരുന്നു.

ഇംഗ്ലണ്ട് നിരയിൽ ബെന്‍ ഡക്കറ്റ്(63), ഒല്ലി പോപ്(60) എന്നിവരാണ് റൺസ് കണ്ടെത്തിയത്. ബെന്‍ സ്റ്റോക്സ്(30), വിൽ ജാക്സ്(31), മാര്‍ക്ക് വുഡ്(36*) എന്നിവരും പൊരുതി നോക്കി.