ഓസ്ട്രേലിയന്‍ ടി20 നായകന്‍ ആരോൺ ഫിഞ്ച് അന്താരാഷാട്ര ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചു. ഇതോടെ താരം തന്റെ 12 വര്‍ഷത്തെ ഓസ്ട്രേലിയന്‍ കരിയറിന് ആണ് വിരാമം കുറിയ്ക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഫിഞ്ച് ഏകദിനത്തിൽ നിന്ന് വിരമിച്ചിരുന്നു.
2024 ടി20 ലോകകപ്പിൽ തനിക്ക് കളിക്കാനാകില്ല എന്ന ബോധ്യം ആണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ഫിഞ്ച് വ്യക്തമാക്കിയത്. ഇത് ടീമിന് ലോകകപ്പിന് വേണ്ട രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ വേണ്ട സമയം അനുവദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
103 ടി20 മത്സരങ്ങളിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച ഫിഞ്ച് 76 മത്സരങ്ങളിൽ ടീമിനെ നയിച്ചിട്ടുണ്ട്. 3120 റൺസുമായി ഈ ഫോര്‍മാറ്റിലെ ഓസ്ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന റൺ സ്കോറര്‍ ആണ് ആരോൺ ഫിഞ്ച്.
സിംബാബ്‍വേയ്ക്കെതിരെ 2018ൽ നേടിയ 172 റൺസാണ് ഫിഞ്ചിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ടി20 ഫോര്‍മാറ്റിലെ തന്നെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ഇത്. ഇംഗ്ലണ്ടിനെതിരെ 2013ൽ 156 റൺസ് നേടിയതായിരുന്നു ഇതിന് മുമ്പുള്ള താരം തന്നെ കുറിച്ച് റെക്കോര്‍ഡ്.
ഫിഞ്ച് ഓസ്ട്രേലിയയ്ക്കായി 5 ടെസ്റ്റ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.