9 മത്സരങ്ങൾ 982 റൺസ്! വീണ്ടും സർഫറാസിന് അത്ഭുത രഞ്ജി സീസൺ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് രഞ്ജി ഫൈനലിലെ രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശിന് എതിരെ 45 റൺസ് എടുത്ത് പുറത്തായതോടെ ഈ സീസണിലെ സർഫറാസ് ഖാന്റെ രഞ്ജി ട്രോഫിയിലെ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ അവസാനിച്ചു. രഞ്ജി ഫൈനലിൽ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടാനും സർഫറാസിനായിരുന്നു. ഈ രണ്ട് ഇന്നിങ്സുകളോടെ സർഫറാസ് ഈ സീസണിലും രഞ്ജിയിൽ 900 റൺസ് കടന്നു. തുടർച്ചയായ രണ്ട് സീസണുകളിലാണ് സർഫറാസ് 900 റൺസിൽ കൂടുതൽ എടുക്കുന്നത്.

ഇത്തവണ മുംബൈക്ക് വേണ്ടി 982 റൺസ് ആണ് സർഫറാസ് നേടിയത്. വെറും 9 മത്സരങ്ങളിൽ നിന്നാണ് ഇത്രയും റൺസ് നേടിയത്. ശരാശരി 122ന് മുകളിലാണ്. നാലു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയും തന്റെ പേരിലാക്കി. ഇതിൽ 275 എന്ന ഒരു പടു കൂറ്റൻ സ്കോറും ഉണ്ട്. രഞ്ജിയിൽ അവസാന 16 ഇന്നിങ്സുകളിൽ നിന്ന് 1857 റൺസ് 154 റൺസ് ശരാശരിയിൽ നേടാൻ സർഫറാസിനായിട്ടുണ്ട്. ഈ പ്രകടനങ്ങൾ ഒക്കെ എന്നെ‌ങ്കിലും ഇന്ത്യൻ സെലക്ടർമാർ കാണും എന്ന പ്രതീക്ഷയിൽ ആകും സർഫറാസ്.

Sarfaraz Khan in Ranji Trophy 2022:

Innings – 9
Runs – 982
Highest Score – 275
Average – 122.75
Strike Rate – 69.54
Hundreds – 4
Fifties – 2
Fours – 93
Sixes – 16