ഡിയോങ്ങ് മാഞ്ചസ്റ്റർ മധ്യനിരയിലേക്ക് അടുക്കുന്നു, ട്രാൻസ്ഫർ തുക ഇൻസ്റ്റാൾമന്റ് ആയി നൽകാൻ സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രധാന ടാർഗറ്റായ ഡിയോങ്ങിനെ സ്വന്തമാക്കാനായുള്ള യുണൈറ്റഡ് ശ്രമങ്ങൾ കരയ്ക്ക് അടുക്കുന്നു. 80 മില്യൺ എന്ന യുണൈറ്റഡിന്റെ ഓഫർ ബാഴ്സലോണ അംഗീകരിക്കും എന്നാണ് വാർത്തകൾ. ട്രാൻസ്ഫർ തുക രണ്ടോ മൂന്നോ സീസണുകളിലായി ഇൻസ്റ്റാൾമെന്റ് ആയി നൽകാൻ ആണ് യുണൈറ്റഡ് ആലോചിക്കുന്നത്. ഇത് ബാഴ്സലോണ അംഗീകരിച്ചേക്കും.

ഡിയോങ്ങിനെ വിറ്റാൽ മാത്രമെ ബാഴ്സലോണക്ക് അവർ ആഗ്രഹിക്കുന്ന വലിയ താരങ്ങളെ ടീമിൽ എത്തിക്കാൻ ആവുകയുള്ളൂ. ബാഴ്സലോണ വിടാൻ ഡിയോങ്ങും ഇപ്പോൾ സമ്മതം മൂളിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിൽ ഡിയോങ് വേണം എന്ന് ടെൻ ഹാഗിന് നിർബന്ധം ആണ്. ഈ ട്രാൻസ്ഫർ പൂർത്തി ആയാൽ മാത്രമെ യുണൈറ്റഡ് അടുത്ത താരങ്ങളിലേക്ക് നീങ്ങാനും സാധ്യത ഉള്ളൂ.

പ്രീസീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ഉള്ളതിനാൽ വേഗത്തിൽ കാര്യങ്ങൾ നീക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.