ഒമ്പതു ഗോളുകൾ, ബോക്സിങ് ഡേയിൽ ലെസ്റ്ററിന്റെ സന്തോഷം കെടുത്തി സിറ്റി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് പ്രീമിയർ ലീഗിൽ ബോക്സിംഗ് ഡേയിൽ ഗോൾ മഴ ആയിരുന്നു എല്ലാവിടെയും. ഏറ്റവും കൂടുതൽ ഗോളുകൾ വന്നത് മാഞ്ചസ്റ്ററിലാണ്. അവിടെ സിറ്റിയും ലെസ്റ്ററും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ 9 ഗോളുകൾ ആണ് പിറന്നത്. 6-3ന്റെ വലിയ വിജയം മാഞ്ചസ്റ്റർ സിറ്റി നേടി. ഇന്ന് ആദ്യ 25 മിനുട്ടിനിടയിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി നാലു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. അഞ്ചാം മിനുട്ടിൽ ഡി ബ്രുയിനാണ് സിറ്റിക്ക് ലീഡ് നൽകിയത്. പിന്നാലെ ഒരു പെനാൾട്ടിയിലൂടെ മെഹ്റസും ഗോൾ നേടി. ഗുണ്ടോഗനും സ്റ്റെർലിംഗും കൂടെ വല കണ്ടതോടെ സ്കോർ 25ആം മിനുട്ടിലേക്ക് 4-0 എന്നായി.

രണ്ടാം പകുതിയിൽ ലെസ്റ്റർ സിറ്റി ശക്തമായി തിരിച്ചടിക്കുന്നത് കാണാനായി. 55ആം മിനുട്ടിൽ മാഡിസന്റെ ഗോളിൽ തുടങ്ങിയ തിരിച്ചടി 59ആം മിനുട്ടിൽ ലുക്മാന്റെ ഗോളും 65ആം മിനുട്ടിൽ ഇഹെനാചോയുടെ ഗോളും കൂടെ ആയതോടെ സ്കോർ 3-4 എന്നായി. ലെസ്റ്റർ സിറ്റി ഒരു വലിയ തിരിച്ചുവരവിന്റെ പാതയിൽ ആയിരിക്കെ സിറ്റിയുടെ അഞ്ചാം ഗോൾ വന്നു. ഒരു കോർണറിൽ നിന്ന് 69ആം മിനുട്ടിൽ ലപോർടെ ആയിരുന്നു സിറ്റിക്ക് ആശ്വാസം നൽകിയ അഞ്ചാം ഗോൾ നൽകിയത്. പിന്നാലെ സ്റ്റെർലിംഗ് കൂടെ ഗോൾ നേടിയതോടെ സിറ്റി വിജയം ഉറച്ചു. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 47 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.