റിച്ചാർലിസണെ സ്പർസ് സ്വന്തമാക്കി. ഇന്ന് താരത്തെ സൈൻ ചെയ്തത് ഔദ്യോഗികമായി സ്പർസ് പ്രഖ്യാപിച്ചു. എവർട്ടൺ താരമായിരുന്ന റിച്ചാർലിസണെ 60 മില്യൺ നൽകിയാണ് സ്പർസ് സ്വന്തമാക്കിയത്. ബ്രസീലിയൻ ഇന്റർനാഷണൽ 2027 വരെ നീണ്ടു നിൽക്കുന്ന കരാർ സ്പർസിൽ ഒപ്പുവെച്ചു.
It's official 🔥 #WelcomeRicharlison pic.twitter.com/pC6IOv2kLp
— Tottenham Hotspur (@SpursOfficial) July 1, 2022
25 കാരനായ റിച്ചാർലിസൺ, 2017 ഓഗസ്റ്റിൽ ഫ്ലുമിനെൻസിൽ നിന്ന് ആണ് പ്രീമിയർ ലീഗിലേക്ക് എത്തിയത്. വാറ്റ്ഫോർഡിലും എവർട്ടണിലും ആയി 48 ഗോളുകൾ പ്രീമിയർ ലീഗിൽ റിച്ചാർലിസൺ ഇതുവരെ നേടിയിട്ടുണ്ട്. സ്പർസ് ഈ സീസണിൽ ടീമിനെ അതിശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സൈനിംഗ്. ഇതിനകം പെരിസിച്, ഫ്രോസ്റ്റർ, ബിസോമ എന്നുവരെ സ്പർസ് എന്നിവരെ സ്പർസ് സൈൻ ചെയ്തു കഴിഞ്ഞു.