51 വർഷം മുൻപുള്ള റെക്കോർഡ് പഴങ്കഥയാക്കി റോബർട്ട് ലെവൻഡോസ്കി

Jyotish

ജർമ്മൻ ഫുട്ബോൾ ഇതിഹാസം ജെർഡ് മുള്ളറുടെ 51 വർഷം പഴക്കമുള്ള റെക്കോർഡ് പഴങ്കഥയാക്കി റോബർട്ട് ലെവൻഡോസ്കി. ആദ്യ 11 മത്സരങ്ങളിൽ 15 ഗോളുകൾ നേടി ജർമ്മനിയിൽ ജെർഡ് മുള്ളർ സൃഷ്ടിച്ച തകർക്കപ്പെടാൻ സാധ്യതയില്ലെന്ന് ഫുട്ബോൾ പണ്ഡിറ്റുമാർ വിലയിരുത്തിയ റെക്കോർഡ് ആണ് ലെവൻഡോസ്കി ഇന്ന് തകർത്തത്.

പോളിഷ് ക്യാപ്റ്റൻ ലെവൻഡോസ്കി ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ജർമ്മൻ ക്ലാസിക്കോയിൽ ആണ് ഈ നേട്ടം കുറിച്ചത്. ബൊറുസിയ ഡോർട്ട്മുണ്ടിനെതിരെ ഇരട്ട ഗോളുകൾ നേടിയാണ് ബുണ്ടസ് ലീഗയിൽ ആദ്യ 11 മത്സരങ്ങളിൽ 16 ഗോൾ ഗോൾ നേടി ലെവൻഡോസ്കി സ്വന്തമാക്കിയത്. ഈ സീസണിൽ എല്ലാ കോമ്പറ്റീഷനുകളിൽ നിന്നായി 22 ഗോളുകളാണ് ലെവൻഡോസ്കി അടിച്ച് കൂട്ടിയിരിക്കുന്നത്. ജർമ്മനിയിലെ ക്ലാസിക്ക് മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ഇന്ന് ജയിച്ചത്.