2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സാധ്യാതാ ടീം പരിശീലകൻ സ്റ്റിമാച് പ്രഖ്യാപിച്ചു. 34 അംഗ സാധ്യതാ ടീമിൽ നാലു മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. നാലു മലയാളികളും അവസാന 23 അംഗ ടീമിൽ ഉൾപ്പെടാൻ സാധ്യത ഉള്ളവരുമാണ്. പരിക്ക് കാരണം ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കളിക്കാതിരുന്ന ആഷിക് കുരുണിയൻ, അനസ് എടത്തൊടിക എന്നിവരും, ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് ഒപ്പം ഉണ്ടായിരുന്ന സഹൽ, ജോബി ജസ്റ്റിൻ എന്നിവരുമാണ് ടീമിൽ ഉൾപ്പെട്ട മലയാളികൾ.
സെപ്റ്റംബർ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ യോഗ്യതാ മത്സരം. ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ ഒമാനെയാണ് ഇന്ത്യ നേരിടുക. ഖത്തറിനെതിരായ രണ്ടാം മത്സരത്തിനായുള്ള ടീമും ഈ സാധ്യതാ ടീമിൽ നിന്ന് തന്നെയാണ് തിരഞ്ഞെടുക്കുക. സൂസൈരാജ്, ജെജെ എന്നിവർക്ക് ഇത്തവണയും ടീമിൽ ഇടം കിട്ടിയില്ല. പരിക്കാണ് ഇരുവർക്കും പ്രശ്നമായിരിക്കുന്നത്.
GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh, Vishal Kaith
DEFENDERS: Rahul Bheke, Nishu Kumar, Pritam Kotal, Anas Edathodika, Sandesh Jhingan, Anwar Ali (Jr.), Narender Gahlot, Sarthak Golui, Adil Khan, Salam Ranjan Singh, Subhasish Bose, Jerry Lalrinzuala, Mandar Rao Dessai
MIDFIELDERS: Nikhil Poojary, Udanta Singh, Anirudh Thapa, Raynier Fernandes, Vinit Rai, Sahal Abdul Samad, Amarjit Singh, Pronay Halder, Brandon Fernandes, Lallianzuala Chhangte, Halicharan Narzary, Ashique Kuruniyan
FORWARDS: Balwant Singh, Sunil Chhetri, Jobby Justin, Farukh Choudhary, Manvir Singh