23 വർഷങ്ങൾക്ക് ശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് നോട്ടിങ്ഹാം ഫോറസ്റ്റ് വരുന്നു. ഇന്ന് ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ ഹഡേഴ്സ്ഫീൽഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയത്. 23 വർഷങ്ങൾക്ക് ശേഷമാണ് നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. ഇന്ന് ഹഡേഴ്സ്ഫീൽഡിനെതിരെ ഏക ഗോളിനാണ് അവർ വിജയിച്ചത്.20220529 230353

ഇന്ന് വെംബ്ലിയിൽ നടന്ന പ്ലേ ഓഫ് ഫൈനലിൽ ഒരു സെൽഫ് ഗോളാണ് ഹഡേഴ്സ്ഫീൽഡിന് വിനയായത്. 43ആം മിനുട്ടിലായിരുന്നു ഗോൾ വന്നത്. ഹഡേഴ്സ്ഫീൽഡിന് രണ്ട് പെനാൾട്ടി വിധിക്കേണ്ടതായിരുന്നു എങ്കിലും വാർ ഉണ്ടായിട്ടും ആ പെനാൾട്ടികൾ നിഷേധിക്കപ്പെട്ടത് ചർച്ചയാകും. നോട്ടിങ്ഹാം ഫോറസ്റ്റ് അവസാനം 1998-99 സീസണിലായിരുന്നു പ്രീമിയർ ലീഗിൽ കളിച്ചത്.